പാലക്കാട് മുതലമടയില്‍ ആദിവാസി യുവാവിനെ ആറ് ദിവസത്തോളം പട്ടിണിക്കിട്ട് മര്‍ദിച്ചതായി പരാതി. മുതലമട സ്വദേശി വെള്ളയന്‍ എന്ന യുവാവിനെയാണ് ഹോംസ്റ്റേയുടമ മര്‍ദിച്ചത്. വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുതലമട ഊര്‍ക്കുളം വനമേഖലയില്‍ ഫാംസ്റ്റേയിലെ ഉടമയാണ് സംഭവത്തിന് പിന്നില്ലെന്നാണ് പരാതി. പഞ്ചായത്ത് അംഗം കല്പനാദേവിയുടെ നേതൃത്വത്തില്‍ നാട്ടുകാരും പോലീസും ചേര്‍ന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
Comments


