മലപ്പുറം അരീക്കോട് മനസിക വെല്ലുവിളി നേരിടുന്ന യുവതിയെ എട്ടോളം പേര് ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. അയല്‍വാസിയും ബന്ധുക്കളുമടക്കം എട്ടു പേര്‍ക്കെതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്. യുവതിയെ പല സ്ഥലങ്ങളിലും കൊണ്ടുപ്പോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരിയാക്കിയെന്നാണ് പരാതി. കൂടാതെ യുവതിയുടെ 15 പവന് സ്വര്‍ണവും കവര്‍ന്നു. മുഖ്യപ്രതി യുവതിയെ പലര്‍ക്കും കാഴ്ചവെച്ചുവെന്ന് എഫ്ഐആറില്‍ പറയുന്നു. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നിലവില്‍ കേസ് അന്വേഷിക്കുന്നു.
പരാതി പിന്‍വലിക്കണമെന്ന് പല തവണകളിലായി പ്രതികള്‍ യുവതിയുടെ കുടുംബത്തോട് ആവശ്യപ്പെട്ടന്നും പറയുന്നു.
Comments


