എറണാകുളം കളമശ്ശേരിയില്‍ 15 കാരിയെ കാണാനില്ലെന്ന് പരാതി. അസം സ്വദേശിനിയായ എച്ച്എംടി സ്കൂളിലെ 9-ാം ക്ലാസ്സ് വിദ്യാര്‍ഥിനിയെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. കുട്ടിയുടെ അമ്മ തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പെണ്‍കുട്ടി പോയത് പ്രായപൂര്‍ത്തിയാകാത്ത സുഹൃത്തിനോടൊപ്പമാണെന്നും പരാതിയില്‍ പറയുന്നു.വീട്ടില്‍ നിന്നാണ് കുട്ടിയെ കാണാതായതെന്നും അമ്മ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കളമശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
സിറ്റിയിലെ എല്ലാ പൊലീസ് സ്റ്റേഷന് പരിധിയിലും അന്വേഷണം നടത്താന്‍ ഇതിനകം തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയെ ഉടന്‍ തന്നെ കണ്ടെത്താന്‍ കഴിയുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Comments


