മുന്‍ മാനേജരെ മര്‍ദിച്ചെന്ന പരാതിയില്‍ നടന് ഉണ്ണി മുകുന്ദന് സമന്‍സ് അയച്ച് കോടതി. ഒക്ടോബര്‍ 27 ന് ഹാജരാകണമെന്ന് നിര്‍ദേശിച്ച് കാക്കനാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് സമന്‍സ് അയച്ചത്. കേസിന്റെ വിചാരണ നടപടികള്‍ക്ക് മുന്നോടിയായാണ് ഉണ്ണി മുകുന്ദനോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മുന്‍ മാനേജര്‍ വിപിനെ വിളിച്ചുവരുത്തി മര്‍ദിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഉണ്ണി മുകുന്ദന് രൂക്ഷമായ മര്‍ദനം നടത്തിയിട്ടില്ല എന്ന് കണ്ടെത്തിയിരുന്നു.
വിപിന്‍കുമാര്‍ മുന്മാനേജര് ആണെന്ന വാദം ഉണ്ണി മുകുന്ദന് പൂര്‍ണമായും തള്ളിയിരുന്നു. 2018 ല്‍ പിആര്‍ഒ എന്ന നിലയിലാണ് പരിചയപ്പെട്ടത് ഇതുവരെ പേഴ്സണല്‍ മാനേജരായി നിയമിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദന് പറഞ്ഞിരുന്നു. വിപിനെ താന്‍ തല്ലിയിട്ടില്ലെന്നും പരാതിക്കാരന്റെ മുഖത്തെ കണ്ണാടി വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനമെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.


