കേരള സര്‍വകലാശാല നാലാം സെമസ്റ്റര്‍ എംബിഎ പരീക്ഷ നടത്തിപ്പിനെതിരെ പരാതി നല്കി വിദ്യാര്‍ഥികള്‍. നാലാം സെമസ്റ്റര്‍ ക്ലാസ് തുടങ്ങും മുമ്പേ പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെയാണ് വിദ്യാര്‍ഥികള്‍ പരീക്ഷ കണ്‍ട്രോളര്‍ക്ക് പരാതി നല്‍കിയത്. ഒറ്റ ക്ലാസ് പോലും നടത്താതെയാണ് സര്‍വകലാശാല പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചതെന്നും ഇറക്കിയത് എംബിഎ പരീക്ഷക്കുള്ള നോട്ടിഫിക്കേഷന്‍ മാത്രമാണെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.
നാലാം സെമസ്റ്റര്‍ ക്ലാസ്സ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് യാതൊരു വിധ അറിയിപ്പും നല്കിയിട്ടില്ലായെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. രജിസ്ട്രാര്‍ക്ക് പരാതി നല്കിയപ്പോള് ക്ലാസ് തുടങ്ങിയത് നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാവില്ല എന്നാണ് മറുപടി പറഞ്ഞതെന്ന് വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.
Comments


