കൊല്ലത്തെ കടല്‍മണല്‍ ഖനനത്തിനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ ഫിഷറീസ് കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കേരളത്തില്‍ തീരദേശ ഹര്‍ത്താല്‍. വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. നാടിനെയും മത്സ്യത്തൊഴിലാളികളെയും ബാധിക്കുന്ന ഖനന പ്രക്രിയയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.
മത്സ്യബന്ധനരംഗത്തെ ട്രേഡ് യൂണിയനുകള്‍, സീ ഫുഡ് ഏജന്റ്സ് അസോസിയേഷന്, ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന്, ലേലത്തൊഴിലാളി സൊസൈറ്റി തുടങ്ങിയ അനുബന്ധ മേഖലയിലെയും തൊഴിലാളികളും ഹര്‍ത്താലിന്റെ ഭാഗമാകും. സിഐടിയു, സിപിഐ, കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളും ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് തുറമുഖങ്ങള്‍ പ്രവര്‍ത്തിക്കില്ല, മീന്‍ വില്‍പ്പനയുണ്ടാവില്ല.
Comments


