ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്ഫോടനം ഉണ്ടായതായി റിപ്പോര്‍ട്ട്. നിരവധി പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. ചോസ്തി മേഖലയിലും ഗാണ്ടര്‍ബാള്‍ മേഖലയിലുമാണ് മേഘവിസ്ഫോടനം ഉണ്ടായത്. രക്ഷാപ്രവര്‍ത്തകര്‍ മേഖലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ആളപായമുണ്ടാകാമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.
അതേസമയം, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ഷിംലയില്‍ രണ്ടിടങ്ങളില്‍ മണ്ണിടിഞ്ഞു. കുളു, ഷിംല, ലാഹൗള്‍സ്പിറ്റി തുടങ്ങിയ ജില്ലകളില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഹിമാചല്‍പ്രദേശില്‍ മിന്നല്‍ പ്രളയമുണ്ടായി. മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.
Comments


