ഷൊര്‍ണൂരില്‍ നിന്ന് കാണാതായ മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കോയമ്പത്തൂരില്‍ കണ്ടെത്തി. സഹപാഠിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥിനികള്‍ വീട്ടില്‍ നിന്നിറങ്ങിയത്. ഷൊര്‍ണൂര്‍ കൂനത്തറ സ്വദേശിനികളായ മൂന്നുപേരെയാണ് കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തിയത്.
ഇന്നലെ രാവിലെയാണ് കുട്ടികളെ കാണാതായത്. ഷൊര്‍ണൂര്‍, ചെറുതുരുത്തി പൊലീസ് സ്റ്റേഷനുകളില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണത്തില്‍ ഇവരുടെ മൊബൈല്‍ ഫോണിന്റെ അവസാന ലൊക്കേഷന്‍ കോയമ്പത്തൂരിലെ ഉക്കടമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ചെറുതുരുത്തി പൊലീസാണ് കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നും കുട്ടികളെ കണ്ടെത്തിയത്. ഇവരെ പൊലീസ് നാട്ടിലേക്കെത്തിച്ചു.
ഷൊര്‍ണൂര്‍ സെന്റ് തെരേസ കോണ്‍വെന്റില്‍ ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷയെഴുതിയ കുട്ടികള്‍ ദേശമംഗലത്തുള്ള സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ കാണാനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. എന്നാല്‍ തിരിച്ച് വീട്ടില്‍ എത്താത്തതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.


