ഡല്‍ഹി വിമാനത്താവളത്തില്‍ സിഐഎസ്എഫ് വനിത ഹെഡ് കോണ്‍സ്റ്റബിള്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. ടെര്‍മിനല്‍ മൂന്നിലെ വാഷ് റൂമില്‍ വച്ചാണ് ജീവനൊടുക്കിയത്. സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ച് സ്വയം വെടിവയ്ക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘം എത്തി പരിശോധന നടത്തി. മൃതദേഹം സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
സ്വന്തം സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ചാണ് സിഐഎസ്എഫ് വനിത ഹെഡ് കോണ്‍സ്റ്റബിള്‍ ജീവനൊടുക്കിയതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നുള്ള (എഫ്എസ്എല്) സംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു.
അതേസമയം സംഭവസ്ഥലത്ത് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയില്ല. മൃതദേഹം സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ പോസ്റ്റ്മോര്‍ട്ടം നടത്തും. ഉദ്യോഗസ്ഥയെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്തുന്നതിന് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.


