ഇടുക്കി ചിന്നക്കനാലില്‍ വീടുകള്‍ തകര്‍ത്ത് ചക്കക്കൊമ്പന്. പ്രദേശത്തെ കൃഷിയിടവും ചക്കക്കൊമ്പന് നശിപ്പിച്ചിട്ടുണ്ട്. കല്ലുപറമ്പില്‍ സാവിത്രി കുമാരന്, ലക്ഷ്മി നാരായണന് എന്നിവരുടെ വീടുകളാണ് ഇന്ന് പുലര്‍ച്ചെ ചക്കക്കൊമ്പന് തകര്‍ത്തത്. സംഭവസമയം വീടുകളിലെ താമസക്കാര്‍ ആശുപത്രിയിലായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
മറയൂര്‍ – ചിന്നാര്‍ റോഡില്‍ കെ.എസ്.ആര്.ടി.സി ബസിന് മുന്നില്‍ വിരിഞ്ഞ കൊമ്പന് എന്നറിയപ്പെടുന്ന കാട്ടാന ബസിന് മുന്നില്‍ എത്തിയിരുന്നു.
മൂന്നാറില്‍ കന്നിമലയില്‍ ബൈക്ക് യാത്രക്കാരെ പടയപ്പ ആക്രമിച്ചു. റോഡ് തടഞ്ഞു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
Comments


