കാസര്‍കോട് കാഞ്ഞങ്ങാട് ഷവര്‍മ കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം. 15ഓളം കുട്ടികളെ അസ്വസ്ഥത അനുഭവപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിക്കര പൂച്ചക്കാട്ടെ ഹോട്ടലില്‍ നിന്നും വാങ്ങിയ ഷവര്‍മ കഴിച്ച കുട്ടികള്‍ക്കാണ് ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപെട്ടത്. ഷവര്‍മക്ക് നാലു ദിവസം പഴക്കമുള്ളതായാണ് പരാതി.
പൂച്ചക്കാട് പള്ളിയില്‍ നടന്ന നബിദിനാഘോഷ പരിപാടിയുടെ ഭാഗമായി നല്കിയ ഷവര്‍മ്മ കഴിച്ച കുട്ടികള്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. പൂച്ചക്കാട്ടെ ബോംബൈ ഹോട്ടലില്‍ നിന്നാണ് ഷവര്‍മ വാങ്ങിയത്. പഴകിയ ഷവര്‍മയാണ് നല്‍കിയതെന്നാണ് പരാതി. ഷവര്‍മക്ക് നാലു ദിവസം പഴക്കമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
പൂച്ചക്കാട് സ്വദേശികളായ നാല് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റു കുട്ടികള്‍ക്ക് പ്രാഥമിക ചികിത്സ നല്കി രാത്രി തന്നെ വീട്ടിലേക്ക് വിട്ടിരുന്നു. പൊലീസും ആരോഗ്യ വകുപ്പും ഹോട്ടലില്‍ എത്തി പരിശോധന നടത്തി.


