അബുദാബി: റമദാന് മാസത്തിലെ അബുദാബിയിലെ പൊതുഗതാഗതത്തിന്റെയും ഓഫീസ് പ്രവര് ത്തനങ്ങളുടെയും സമയമാറ്റങ്ങള്‍ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (അബുദാബി മൊബിലിറ്റി) പ്രഖ്യാപി ച്ചു.
റമദാന് മാസത്തില്‍, അബുദാബി നഗരത്തിലെ കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍ തിങ്കള്‍ മുതല്‍ വ്യാ ഴം വരെ, രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയും വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 12 വരെയും ആയിരിക്കും.
അബുദാബിയിലും അല്‍ഐനിലും നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ബസ് സര്‍വീസുകള്‍ ദി വസവും രാവിലെ 6 മുതല്‍ പുലര്‍ച്ചെ ഒരുമണി വരെ ലഭ്യമാകും. 24 മണിക്കൂര്‍ ബസുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കും. അല്‍ഐന്‍ നഗരത്തിനുള്ളിലെ ചില സര്‍വീസുകളുടെ പ്രവര്‍ത്തന സമയത്തില്‍ ചെറിയ ക്രമീകരണങ്ങള്‍ വരുത്തി മറ്റു സര്‍വീസുകള്‍ നിലവിലുള്ള ഷെഡ്യൂളുകള്‍ നിലനിര്‍ത്തും.
അല്‍ദഫ്ര മേ ഖലയില്‍, പൊതു ബസുകള്‍ ചെറിയ ക്രമീകരണങ്ങളോടെ പതിവ് പ്രവര്‍ത്തന സമയം പാലിക്കും. എന്നാല്‍ ഇഫ്താര്‍ സമയത്ത് ബസ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും.
അബുദാബി എക്സ്പ്രസ് ബസുകള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 6 മുതല്‍ രാത്രി 11 വ രെയും വാരാന്ത്യങ്ങളില്‍ രാവിലെ 6 മുതല്‍ പുലര്‍ച്ചെ 1 വരെയും സര്‍വീസ് നടത്തും. അബുദാബി ലിങ്ക് സര്‍വീസ് നിലവിലുള്ള ഷെഡ്യൂള്‍ തുടരും. ദിവസവും രാവിലെ 6 മുതല്‍ രാത്രി 11വരെ സര്‍വീസ് നടത്തും.
ഡ്രൈവിംഗ് ലൈസന്‍സ്, വാഹന ലൈസന്‍സ് സെന്ററുകള്‍ തിങ്കള്‍ മുതല്‍ വ്യാഴംവരെ രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് നാലുവരെയും വെള്ളിയാഴ്ച ഒമ്പതുമുതല്‍ 12 വരെയുമാണ് പ്രവര്‍ത്തിക്കുക.
Comments


