സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കണ്ണൂര്‍,കാസര്‍കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.
ശക്തമായ മഴക്ക് താത്കാലിക ശമനം ഉണ്ടായെങ്കിലും കുട്ടനാടിന്റെ പല ഭാഗങ്ങളും ഇപ്പോഴും വെള്ളക്കെട്ട് ഭീഷണിയിലാണ്. പ്രദേശത്ത് ഇന്ന് വിദ്യാഭ്യാസ സ്താപനങ്ങല്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഉള്‍ക്കടല്‍ മത്സ്യബന്ധനത്തിനായി പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും കനത്ത ജാഗ്രതനിര്‍ദേശം നിലവിലുണ്ട്.
Comments


