കൊച്ചി: മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. അന്തരിച്ച പൊതുപ്രവര്ത്തകന് ഗിരീഷ് ബാബുവിന്റെയും മാത്യു കുഴല്‍നടന്‍ എംഎല്‍എയുടെയും ഹരജികളിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പറയുക. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും എക്സാലോജികും തമ്മിലുള്ള ഇടപാടില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. രാഷ്ട്രീയ നേതാക്കളും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും മാസപ്പടിയായി പണം കൈപ്പറ്റിയതായി ആരോപണം ഉയര്‍ന്നിരുന്നു.
മൂവാറ്റുപുഴ വിജിലന്‍സ് കോടതിയും ഹൈക്കോടതി സിംഗിള്‍ ബെഞ്ചും നേരത്തെ ഈ ആവശ്യം തളളിയിരുന്നു. സേവനങ്ങളില്ലതെ തന്നെ സിഎംആര്‍എല്ലില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക് കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയത് അന്വേഷിക്കണമെന്നാണ് മാത്യു കുഴല്‍നാടന്റെ ആവശ്യം. ഇക്കാര്യം തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിന് എതിരെയാണ് മാത്യു കുഴല്നാടന് ഹൈക്കോടതിയെ സമീപിച്ചത്. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹരജികളില്‍ വിധി പറയുക.


