എഡിജിപി എം.ആര് അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ വിജിലന്‍സിന് കോടതിയുടെ ശകാരം. തിരുവനന്തപുരം വിജിന്‍സ് കോടതിയുടേതാണ് ശകാരം. വിജിലന്‍സിനോട് അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കുവാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് തയ്യാറായിരുന്നില്ല.
റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു വിജിലന്‍സ് കോടതിയെ അറിയിച്ചത്. കോടതിയില്‍ സമര്‍പ്പിക്കാതെ എന്തിന് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചുവെന്ന് കോടതി ചോദിച്ചു. ഡിവൈഎസ്പി ഷിബു പാപ്പച്ചന് കോടതിയില്‍ ഹാജരായാണ് ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് ഈ മാസം 12ന് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
നേരത്തെ പലതവണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് സാവകാശം തേടിയിരുന്നു. അഡ്വ. നാഗരാജു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.


