കേരളാ തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചതില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. നാവിക സേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. എന്നാല്‍ നിയന്ത്രണം നഷ്ടപ്പെട്ട് കപ്പലും കണ്ടെയ്നറുകളും ഒഴുകി നടക്കുകയാണ്. കപ്പലിലെ തീ ആളിപ്പടര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയായിട്ടുണ്ട്.
കപ്പലിലുണ്ടായിരുന്ന 22 പേരില്‍ 18 പേരെ രക്ഷപെടുത്തിയിരുന്നു. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. തീ പിടിക്കുന്നതും വിഷാംശമുള്ളതുമായ വസ്തുക്കളാണ് കപ്പലിലെ കണ്ടെയ്നറുകളിലുള്ളത്. കഴിഞ്ഞ ദിവസം കൊളംബോയില്‍ നിന്നു മുംബൈയിലേക്കുള്ള യാത്രാ മധ്യേ കേരളാ തീരത്ത് നിന്ന് 78 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് വാന്‍ഹായ് 503 എന്ന ചരക്കു കപ്പലിന് തീ പിടിച്ചത്.
മംഗളൂരുവിലാണ് രക്ഷപ്പെട്ട 18 പേരെ ചികിത്സക്കായി എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ആറ് പേരെ മംഗളൂരു എ ജെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇതില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. ചൈന ,തായ്വാന് സ്വദേശികള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. 30 മുതല്‍ 45 ശതമാനം വരെയാണ് ജീവനക്കാര്‍ക്ക് പൊള്ളലേറ്റിട്ടുള്ളത്.


