ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി ഭക്തര്‍. ലക്ഷകണക്കിന് ഭക്തര്‍ ഇന്ന് ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കും. രാവിലെ 9.45ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. രാവിലെ 10.15 നാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. ഉച്ചക്ക് 1.15നാണ് പൊങ്കാല നിവേദ്യം നടക്കും.ഇന്ന് രാത്രി 7.45ന് കുത്തിയോട്ടവും ചൂരല്‍കുത്തും നടക്കും. നാളെ രാവിലെ എട്ടിന് അകത്തെഴുന്നള്ളിപ്പും 10ന് കാപ്പഴിക്കല്‍ ചടങ്ങും നടക്കും. രാത്രി ഒന്നിന് കുരുതി തര്‍പ്പണത്തോടെ പൊങ്കാല മഹോത്സവത്തിന് സമാപനമാകും.
തന്ത്രി പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാടും മേല്‍ശാന്തി വി.മുരളീധരന് നമ്പൂതിരിയും ചേര്‍ന്ന് ശ്രീകോവിലില്‍നിന്ന് ദീപം പകര്‍ന്ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ പകരും.
ഇതേ ദീപം സഹ മേല്‍ശാന്തി ഏറ്റുവാങ്ങി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്‍വശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും കത്തിക്കും. അതോടെ ഭക്ത ജനങ്ങളുടെ പൊങ്കാലഅടുപ്പുകളിലും തീ ഉയരും.പൊലീസും ഫയര്‍ഫോഴ്സും ആരോഗ്യവകുപ്പും ഗതാഗത വകുപ്പും ദുരന്തനിവാരണ വകുപ്പുമടക്കം എല്ലാവരും സജ്ജമാണ്.
മുന്‍വര്‍ഷങ്ങളില്‍ എത്തിച്ചേര്‍ന്നതിലും കൂടുതല്‍ ഭക്തജന തിരക്ക് ഇത്തവണ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്നലെ വൈകിട്ട് ദേവീദര്‍ശനത്തിനായി നീണ്ട ക്യൂവാണ് ഉണ്ടായിരുന്നത്.


