കോഴിക്കോട് അരയിടത്ത് പാലത്ത് സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ പോലിസ് കേസെടുത്തു. ബസ് അമിത വേഗതയിലായിരുന്നെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അതേസമയം ബസിന് സാങ്കേതിക തകരാറുകള്‍ ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയില്‍ കണ്ടെത്തി.
കോഴിക്കോട്-മാവൂര്‍-കൂളിമാട് റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ബൈക്കില്‍ ഇടിച്ച ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മീഡിയനില്‍ ഇടിച്ചു മറിയുകയായിരുന്നു.
പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Comments


