എറണാകുളത്ത് ഭൂമിയുടെ ആധാരം രജിസ്റ്റര്‍ ചെയുന്നതിന് കൈകൂലി വാങ്ങിയ ഓഫിസ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍. എറണാകുളം സബ് രജിസ്ട്രാര്‍ ഓഫിസിലെ ജീവനക്കാരി ശ്രീജയാണ് പിടിയിലായത്.
രഹസ്യവിവരത്തെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ജീവനക്കാരിടെ പിടികൂടിയത്. ഭൂമിയുടെ ആധാരം രജിസ്റ്റര്‍ ചെയുന്നതിനായി ഭൂവുടമയില്‍ നിന്ന് 3500 രൂപ കൈക്കൂലി ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് വിജിലന്‍സ് സംഘം ഭൂവുടമയുടെ കൂടെ ഓഫീസിലെത്തുകയും ജീവനക്കാരിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
Comments


