തിരുവനന്തപുരത്ത് തിരുമല വാര്‍ഡ് ബി.ജെ.പി കൗണ്‍സിലര്‍ അനില്‍ കുമാര്‍ ജീവനൊടുക്കിയ നിലയില്‍. അനിലിന്റെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നു. കുറിപ്പില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ അനില്‍ വിമര്‍ശിച്ചിരുന്നു. തിരുവനന്തപുരം കോര്പ്പറേഷന് വലിയശാല ഫാം ടൂര്‍ സൊസൈറ്റി ഓഫീസില്‍ രാവിലെ 8 മണിക്ക് ആണ് അനിലിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
അനിലിന്റെ ആത്മഹത്യ കുറിപ്പില്‍ അദ്ദേഹം സൊസൈറ്റിയിലെ സാമ്പത്തിക പ്രശ്നങ്ങളില്‍ ഒറ്റപ്പെട്ടിരുന്നുവെന്നും, ആരും സഹായിക്കാതെ പോയെന്നും പറയുന്നു. ”സൊസൈറ്റിയില്‍ പ്രശ്നം വന്നപ്പോള്‍ താന്‍ ഒറ്റപ്പെട്ടു. മറ്റാരും സഹായിച്ചില്ല. എല്ലാ കുറ്റങ്ങളും എന്റെ മേല്‍. അതിനാല്‍ ജീവിതം അവസാനിപ്പിക്കുന്നു” എന്നാണ് കുറിപ്പില്‍ വിശദീകരിച്ചിരിക്കുന്നത്.
സൊസൈറ്റിക്ക് ആറു കോടി രൂപലധികം വായ്പ ലഭിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം നിക്ഷേപകര്‍ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നല്കാന് സാധിച്ചില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ തമ്പാനൂര്‍ പൊലീസ് അനില്‍ കുമാറിനെ അന്വേഷണത്തിന് വിളിച്ചിരുന്നു.


