തന്റെ ദുശ്ശീലങ്ങളില്‍ ഇന്‍ഫ്ളുവന്‍സ് ആകാതിരിക്കുകയെന്നും തനിക്ക് പറഞ്ഞുതരാന്‍ ആരുമുണ്ടായിരുന്നില്ലെന്നും റാപ്പര്‍ വേടന്. വിവാദങ്ങള്‍ക്ക് ശേഷം ഇടുക്കി വാഴത്തോപ്പില്‍ സര്‍ക്കാരിന്റെ ‘എന്റെ കേരളം’ വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വേടന്. തന്റെ ചില കാര്യങ്ങള്‍ അനുകരിക്കരുതെന്നും തന്നെ ഉപദേശിക്കാന്‍ ആരുമില്ലായിരുന്നുവെന്നും വേടന് പറഞ്ഞു.
തന്റെ നല്ല ശീലങ്ങള്‍ കണ്ട് പഠിച്ചാല്‍ മതിയെന്നും തന്നെ കേള്‍ക്കുന്ന നിങ്ങള്‍ക്ക് നന്ദിയെന്നും വേടന് പറഞ്ഞു. തന്നെ തിരുത്താനും തിരുത്തപ്പെടാനുമുള്ള സാഹചര്യത്തിലാണ് താന്‍ ജനങ്ങളുടെ മുന്നില്‍ വന്ന് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന ദിവസമായ ഇന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് വേടന് നിലപാട് വ്യക്തമാക്കിയത്.
പഠിക്കൂ, അധികാരം കൈയ്യിലെടുക്കൂ, ജനങ്ങള്‍ക്ക് വേണ്ടി പോരാടൂ എന്നും വേടന് വേദിയിലൂടെ സന്ദേശം നല്കി. ത
കഞ്ചാവ് കൈവശം വെച്ച കേസില്‍ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ റദ്ദാക്കിയ പരിപാടിയാണ് സര്‍ക്കാര്‍ ഇന്ന് വീണ്ടും നടത്തുന്നത്.


