കേരളത്തിന്റെ പരമ്പരാഗതമായ സാമുദായിക സൗഹൃദം തകർക്കുന്ന സാഹചര്യങ്ങളെ കരുതിയിരിക്കണമെന്ന് ഡബ്ല്യു.എം.ഒ മുട്ടിൽ ഓർഫനേജ് ഓഡിറ്റോറിയത്തിൽ ചേർന്ന മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയം വ്യക്തമാക്കി. സാമുദായിക മൈത്രിയും പരസ്പര വിശ്വാസവും തകർക്കാൻ നിക്ഷിപ്ത താൽപര്യക്കാർ കാലങ്ങളായി നടത്തുന്ന ശ്രമങ്ങളെ കേരളീയ സമൂഹം എന്നും തള്ളിക്കളഞ്ഞിട്ടുണ്ട്.
ആ പൈതൃകവും പാരമ്പര്യവും ഉൾക്കൊണ്ട് പൊതുനന്മക്ക് വേണ്ടി പരസ്പരം സഹകരിക്കാനുള്ള വിശാല മനസ്കതയാണ് കാലം ആവശ്യപ്പെടുന്നതെന്നും പ്രമേയം വിശദീകരിച്ചു. 16ന് ബുധനാഴ്ച കോഴിക്കോട്ട് നടക്കുന്ന വഖഫ് സംരക്ഷണ മഹാറാലി വൻ വിജയമാക്കുന്നതിനുള്ള പരിപാടികൾ ജില്ലാ കമ്മിറ്റികൾ അവതരിപ്പിച്ചു.
മെയ് 25ന് ഡൽഹിയിലെ ഖാഇദെ മില്ലത്ത് സെന്റർ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് പ്രതിനിധികളെ തെരഞ്ഞെടുക്കാൻ കീഴ് ഘടകങ്ങൾക്ക് നിർദേശം നൽകി. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തയ്യാറെപ്പുകൾ പൂർത്തിയാക്കാൻ ശാഖാതലങ്ങളിൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ ഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു.
ഇ.ടി മുഹമ്മദ് ബഷീർ എം.പി, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, പി.വി അബ്ദുൽ വഹാബ് എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, കെ.പി.എ മജീദ് എം.എൽ.എ, ഡോ. എം.കെ മുനീർ എം.എൽ.എ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സംസാരിച്ചു. സംസ്ഥാന ഭാരവാഹികൾ, സെക്രട്ടേറിയറ്റ് അംഗങ്ങൾ, ജില്ലാ പ്രസിഡന്റ് ജനറൽ സെക്രട്ടറിമാർ, എം.എൽ.എമാർ, പോഷക ഘടകം പ്രതിനിധികൾ സംബന്ധിച്ച യോഗത്തിൽ സി.ടി അഹമ്മദലി, എൻ.സി മായിൻ ഹാജി, അബ്ദുറഹ്മാൻ കല്ലായി, സി.എച്ച് റഷീദ്, ഡോ. സി.പി ബാവ ഹാജി, ഉമർ പാണ്ടികശാല, പൊണ്ടങ്കണ്ടി അബ്ദുല്ല, സി.പി സൈതലവി, അഡ്വ. എൻ. ഷംസുദ്ദീൻ, കെ.എം ഷാജി, അബ്ദുറഹ്മാൻ രണ്ടത്താണി, സി. മമ്മൂട്ടി, പി.എം സാദിഖലി, പാറക്കൽ അബ്ദുല്ല, സി.പി ചെറിയ മുഹമ്മദ്, യു.സി രാമൻ, അഡ്വ. മുഹമ്മദ് ഷാ, ഷാഫി ചാലിയം, പി.കെ അബ്ദുറബ്ബ്, ടി.എ അഹമ്മദ് കബീർ, അഡ്വ. എം ഉമർ, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, പി.കെ ബഷീർ എം.എൽ.എ, മഞ്ഞളാംകുഴി അലി എം.എൽ.എ, പി. ഉബൈദുല്ല എം.എൽ.എ, കളത്തിൽ അബ്ദുല്ല, അഡ്വ. നാലകത്ത് സൂപ്പി, വി.എം ഉമർ മാസ്റ്റർ, എം.എ സമദ്, പി. അബ്ദുൽ ഹമീദ് എം.എൽ.എ, എ. അബ്ദുറഹ്മാൻ, അഡ്വ. അബ്ദുൽകരീം ചേലേരി, കെ.ടി സഅദുല്ല, കെ.കെ അഹമ്മദ് ഹാജി, ടി. മുഹമ്മദ്, എം.എ റസാഖ് മാസ്റ്റർ, ടി.ടി ഇസ്മായിൽ, മരക്കാർ മാരായമംഗലം, അഡ്വ. ടി.എ സിദ്ദീഖ്, സി.എ മുഹമ്മദ് റഷീദ്, പി.എം അമീർ, അഡ്വ. വി.ഇ അബ്ദുൽ ഗഫൂർ, എ.എം നസീർ, നൗഷാദ് യൂനുസ്, അഡ്വ. സുൽഫീക്കർ സലാം, ബീമാപ്പള്ളി റഷീദ്, കുറുക്കോളി മൊയ്തീൻ എം.എൽ.എ, യു.എ ലത്തീഫ് എം.എൽ.എ, ടി.വി ഇബ്രാഹിം എം.എൽ.എ, എ.കെ.എം അഷ്റഫ് എം.എൽ.എ, നജീബ് കാന്തപുരം എം.എൽ.എ, പി.കെ ഫിറോസ്, അഹമ്മദ് കുട്ടി ഉണ്ണികുളം, അഡ്വ. എം. റഹ്മത്തുല്ല, സുഹ്റ മമ്പാട്, അഡ്വ. പി കുൽസു, അഡ്വ. നൂർബിന റഷീദ്, യു. പോക്കർ, ഇ.പി ബാബു, ഹനീഫ മൂന്നിയൂർ ചർച്ചയിൽ പങ്കെടുത്തു.


