സെക്രട്ടറിയോറ്റ് പടിക്കലെ സമരം ശക്തിപ്പെടുത്താന്‍ തീരുമാനിച്ച് ആശവര്‍ക്കര്‍മാര്‍. മാര്‍ച്ച് 17ന് സെക്രട്ടറിയേറ്റ് ഉപരോധിച്ച് നിയമലംഘന സമരം നടത്താനാണ് തീരുമാനം.
ആരോഗ്യ മന്ത്രി നിരന്തരമായി കള്ളം പറയുന്നു. ഇടത് സര്‍ക്കാറില്‍നിന്നും ഉണ്ടാകുന്നത് തൊഴിലാളി വിരുദ്ധ സമീപനമാണ്. പരിഹസിക്കുകയും ആക്ഷേപിക്കുകയും അല്ല ചെയ്യേണ്ടത്. സമരം പരിഹരിക്കേണ്ടത് സര്‍ക്കാരാണ്. പ്രശ്നം കേള്‍ക്കാനുള്ള സന്മനസ്സ് സര്‍ക്കാര്‍ കാണിക്കണമെന്നും നേതാക്കള്‍ വ്യക്തമാക്കി. സെക്രട്ടറിയേറ്റിന് മുന്നില്‍ ആശമാര്‍ നടത്തുന്ന സമരം നാളെക്ക് ഒരു മാസമാകും.
അതേസമയം, അധിക്ഷേപ പരാമര്‍ശത്തില്‍ സിഐടിയു നേതാവ് കെ.എന്‍ ഗോപിനാഥിന് കേരള ആശാ ഹെല്‍ത്ത് വര്‍ക്കര്‍സ് അസോസിയേഷന് സംസ്ഥാനജനറല്‍ സെക്രട്ടറി എം.എ ബിന്ദു നോട്ടീസ് അയച്ചു. പരാമര്‍ശം അടിയന്തരമായി പിന്‍വലിക്കണം. പരസ്യമായി ക്ഷമാപണം നടത്തണം. പത്രത്തില്‍ പ്രസിദ്ധീകരിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.


