അപമാനിച്ചവർക്ക് വോട്ടില്ലെന്ന മുദ്രാവാക്യവുമായി വേതന വർദ്ധനവിന് വേണ്ടി സമരം ചെയ്യുന്ന ആശ വർക്കർമാർ എൽ.ഡി.എഫിനെതിരെ പ്രചാരണം നടത്താൻ നിലമ്പൂരിലേക്ക്. ഈമാസം 12 നാണ് ആശമാർ നിലമ്പൂരിലെത്തുക. വീടുകയറിയായിരിക്കും പ്രചാരണം.
ആശാ വർക്കേഴ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനിയുടെ നേതൃത്വത്തിലാകും പ്രചാരണം. ഓണറേറിയം വർധന, പെൻഷൻ ആനുകൂല്യങ്ങൾ ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശമാരുടെ സമരം. 100 രൂപ പോലും വർധിപ്പിക്കാതിരിക്കുകയും ആശമാരോട് ചർച്ചക്ക് തയ്യാറാകാതിരിക്കുകയും ചെയ്യുന്ന കേരള സർക്കാറിന്റെ നെറികേടിനെതിരെയാണ് ആശമാർ രംഗത്തിറങ്ങുന്നത്.
Comments


