സമരത്തിന്റെ 22-ാം ദിവസം നിയമസഭാ മാര്‍ച്ചുമായി ആശ വര്‍ക്കര്‍മാര്‍. നിയമസഭയ്ക്ക് മുന്നിലുള്ള റോഡ് പൂര്‍ണമായും തടഞ്ഞു കൊണ്ടായിരുന്നു ആശ വര്‍ക്കര്‍മാരുടെ സമരം. സമരത്തിന് എണ്ണം വര്‍ധിപ്പിക്കുന്നതിനുവേണ്ടി ആളുകളെ ഇറക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെ തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചാണ് ആശ വര്‍ക്കര്‍മാര്‍ സമരത്തിനെത്തിയത്. സമരത്തിന് കനത്ത പൊലീസ് സന്നാഹമൊരുക്കി.
ഫെബ്രുവരി പത്ത് മുതലാണ് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം ആരംഭിച്ചത്. ഇതിനിടയില്‍ ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം കുടിശ്ശിക സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു. ജനുവരി മാസത്തെ കുടിശ്ശികയാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശിക വിതരണം പൂര്‍ത്തിയായി. എന്നാല്‍ ഓണറേറിയും വര്‍ധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് ആശാവര്‍ക്കര്‍മാര്‍ വ്യക്തമാക്കി.


