ആശാവര്‍ക്കര്‍മാരുടെ സമരം രണ്ട് മാസം പിന്നിട്ടു. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശ പ്രവര്‍ത്തകര്‍ സമരം തുടങ്ങിയിട്ട് ഇന്നത്തേക്ക് രണ്ട് മാസം പൂര്‍ത്തിയായി. നിരാഹാര സമരം 22-ാം ദിവസവും തുടരുകയാണ്. അതേസമയം ആശാ വര്‍ക്കര്‍മാരുടെ സമരം തുടരുന്നത് പിടിവാശി മൂലമാണ് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കാര്യങ്ങള്‍ വസ്തുതാപരമായി മനസിലാക്കാത്തതിനാല്‍ ആണെന്ന് ആശമാര്‍ പറയുന്നു.
21,000 രൂപ ഓണറേറിയവും 5 ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യവും കിട്ടിയേ പോകൂ എന്ന പിടിവാശി ഇതുവരെ സമരസംഘടന സ്വീകരിച്ചിട്ടില്ലന്നും ആശമാര്‍ക്ക് ആദ്യഘട്ടത്തില്‍ ഓണറേറിയമായി നല്കാന് കഴിയുന്ന തുക എത്രയെന്ന് ഒരു ചര്‍ച്ചയിലും സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടില്ല എന്നും ആശമാര്‍ പറയുന്നു.
അതിനിടെ സമരം 60 ദിവസം പിന്നിടുന്നതോടെ കൂടുതല്‍ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ആശമാരുടെ തീരുമാനം.


