തൃത്താല : ഖത്തർ കെഎംസിസി തൃത്താല മണ്ഡലം കമ്മറ്റിയുടെ റമദാൻ റിലീഫ് ആർദ്രം 2025 പ്രഖ്യാപന സമ്മേളനം തൃത്താല കെഎംകെ ഓഡിറ്റോറിയത്തിൽ നടന്നു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗിനും പോഷക സംഘടനകൾക്കും റിലീഫ് പ്രവർത്തനങ്ങൾ നടത്തുന്നതിന് പ്രത്യേക സമയമോ സാഹചര്ര്യമോ ഇല്ല എന്നും, മതമോ ജാതിയോ രാഷ്ട്രീയമോ സഹായം നൽകുന്നതിനു മാനദണ്ഡമാകാറില്ല എന്നും ഉത്ഘാടനം പ്രസംഗത്തിൽ ഹമീദലി ശിഹാബ് തങ്ങൾ പരാമർശിച്ചു.
മണ്ഡലം പ്രസിഡന്റ് എസ്എംകെ തങ്ങൾ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഓണമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. സമാദാനത്തിന്റെയും സഹവർതിത്വത്തിന്റെയും പ്രതീകമായി കേരളജനത നെഞ്ചേറ്റിയ തറവാടാണ് പാണക്കാടെന്നും മുസ്ലിം ലീഗിന് മുപ്പത്തിയാറ് കോടി രൂപ ജനം നൽകിയത് ആ വിശ്വാസ്യതയുടെ ഭാഗമാണമെന്നും ഓണമ്പള്ളി മുഹമ്മദ് ഫൈസി പ്രഭാഷണത്തിൽ പറഞ്ഞു.
കെഎംസിസി മണ്ഡലം ജനറൽ സെക്രട്ടറി ആഷിഖ് അബൂബക്കർ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ ജില്ലാ മുസ്ലിം ലീഗ് ട്രഷറർ സലാം മാസ്റ്റർ ആശംസ പ്രസംഗം നടത്തി. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയും ആർദ്രം കോർഡിനേറ്ററുമായ സുബൈർ കൊഴിക്കര ആർദ്രം 2024 പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഖത്തർ കെഎംസിസി മണ്ഡലം പ്രസിഡന്റ് സുഹൈൽ കുമ്പിടി പദ്ധതി വിശദീകരണം നടത്തി.
ഖത്തർ കെഎംസിസി സംസ്ഥാന കൗൺസിൽ അംഗം നാസർ കെ വി ചികിത്സാ ധനസഹായം എസ് എം കെ തങ്ങൾക്കും, ഖത്തർ കെഎംസിസി സംസ്ഥാന കൗൺസിൽ അംഗം ഷാഫി തലക്കശ്ശേരി വിദ്യാഭ്യാസ ധനസഹായം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അസീസ് അലൂരിനും, പ്രവാസി ക്ഷേമ ധന സഹായം കെഎംസിസി മണ്ഡലം സെക്രട്ടറി നിസാർ പി എം മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ചെക്കുട്ടി സാഹിബിനും കൈമാറി.
സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾക്കും ഓണമ്പള്ളി മുഹമ്മദ് ഫൈസിക്കും കെഎംസിസി മണ്ഡലം കമ്മറ്റിനൽകുന്ന ഉപഹാരം എസ് എം കെ തങ്ങൾ കൈമാറി. കെഎംസിസി മണ്ഡലം കമ്മറ്റിയുടെ മീഡിയവിംഗ് പ്രവർത്തന മികവിനുള്ള ഉപഹാരം സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ മണ്ഡലം പ്രവർത്തക സമിതി അംഗം മുസ്താക് തിരുമിറ്റക്കോടിന് നൽകി ആദരിച്ചു.
കെഎംസിസി മണ്ഡലം ട്രഷറർ ബഷീർ തൃത്താല നന്ദി പറഞ്ഞ സമ്മേളനത്തിൽ പാലക്കാട് ജില്ലാ യൂത്ത്ലീഗ് പ്രസിഡന്റ് മുസ്തഫ തങ്ങൾ, ജില്ലാ യൂത്ത്ലീഗ് ഉപാധ്യക്ഷൻ മുനീബ് ഹസ്സൻ, മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ UT താഹിർ, ഫൈസൽ, പരുതൂർ പഞ്ചായത്ത് പ്രസിഡന്റ് എപിഎം സക്കരിയ, മണ്ഡലം എം എസ് എഫ് ഭാരവാഹികളായ ഷാക്കിർ, ഉസാമ ടികെ, മുസ്ലിം ലീഗ് നേതാക്കളായ ബീരാവുണ്ണി, സിഎം അലി മാസ്റ്റർ, അലി കുമരനെല്ലൂർ, കെ വി മുസ്തഫ, സക്കീർ കൊഴിക്കര – STU, പത്തിൽ മൊയ്തുണ്ണി നബീസ വാകയിൽ, സെബു സദഖത്തുള്ള – വനിതാ ലീഗ്, മണികണ്ഠൻ – ദളിത് ലീഗ്, കെവി ഹിളർ, പത്തിൽ അലി – IUML തൃത്താല പഞ്ചായത്ത്, ഹൈദറലി കെവി – മുൻ കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ് തുടങ്ങിയവർ വേദിയിൽ സന്നിഹിദരായി.
ഖത്തർ കെഎംസിസി പ്രവർത്തകസമിതി അംഗങ്ങളായ ഉമ്മർ എവി, റഫീഖ് പി കെ, ഫസൽ ചെറുകാട്, ഹനീഫ ചിറ്റപ്പുറം, അനീസ് വി പി, എം എസ് എഫ് നേതാകളായ സിയാദ്, ശാക്കിർ, ഇർഫാൻ, സാബിർ, ജാസിർ തുടങ്ങിയവർ നേതൃത്വം നൽകി.


