സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. 24 വയസുള്ള യുവതി മരിച്ചു. അതേസമയം കേരളത്തില്‍ 1400 ആക്ടീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 64 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.
ഈ വര്‍ഷം ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴ് ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ കേരളത്തില്‍ 64 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം 24 മണിക്കൂറിനിടെ 131 പേര്‍ക്ക് രോഗമുക്തി പ്രാപിച്ചതായും 360 ഓളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായുമായാണ് റിപ്പോര്‍ട്ട്.
കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 59 കാരന് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 3758 പേര് ചികിത്സയിലാണ്. ഇതില്‍ 1,336 ആക്ടീവ് കേസുകളും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തവയാണ്. അതേസമയം മഹാരാഷ്ട്രയിലും ഏഴ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിലവിലുള്ള വാക്സിനുകള്‍ ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ദര് അറിയിച്ചു.


