ക്ഷേത്രോത്സവത്തില്‍ ഭക്തിഗാനമാണ് പാടേണ്ടത്, സിനിമാ ഗാനമല്ലെന്ന് ഹൈക്കോടതി പറഞ്ഞു. തികച്ചും വ്യത്യസ്തമാണ് ക്ഷേത്രോത്സവം. ഭക്തരില്‍ നിന്ന് ശേഖരിക്കുന്ന പണം ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടിയല്ല ചെലവാക്കേണ്ടത്. ദൈവത്തിനായി നല്കുന്ന പണം ധൂര്‍ത്തടിച്ച് കളയാനുള്ളതല്ല. പണം കൂടുതലുണ്ടെങ്കില്‍ അവിടെ വരുന്നവര്‍ക്ക് അന്നദാനം നല്‍കൂ. ഉത്സവങ്ങള്‍ ഭക്തിയുടെ കൂട്ടായ്മയാണ്. ക്ഷേത്രോപദേശക സമിതി അംഗങ്ങള്‍ രാഷ്ട്രീയക്കാരല്ല, വിശ്വാസികള്‍ ആയിരിക്കണമെന്നും ഹൈക്കോടതി ചോദിച്ചു.
എന്തിനാണ് സ്റ്റേജില്‍ ഇത്രയും പ്രകാശ വിന്യാസമെന്നും ഹൈക്കോടതി. ഹര്‍ജിയില്‍ ദേവസ്വം അഡീഷണല്‍ ചീഫ് സെക്രട്ടറിയെ സ്വമേധയാ കക്ഷി ചേര്‍ത്തു. അലോഷി ആദം പാടുന്നതിന്റെ ദൃശ്യങ്ങളും ഹെക്കോടതി പരിശോധിച്ചു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
കടയ്ക്കല്‍ ദേവീക്ഷേത്രം ഉപദേശക സമിതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ, ദേവസ്വം ബോര്‍ഡിന്റെ നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും വ്യക്തമാക്കി. അന്വേഷണം നടത്താന്‍ ചീഫ് വിജിലന്‍സ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ദേവസം ബോര്‍ഡ് വ്യക്തമാക്കി. ക്ഷേത്ര ഉപദേശക സമിതിക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. പ്രോഗ്രാം നോട്ടീസ് നല്‍കിയിരുന്നില്ല എന്നും ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.


