ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) മിറാഷ് 2000 യുദ്ധവിമാനം മധ്യപ്രദേശിലെ ശിവപുരിക്ക് സമീപം തകര്‍ന്നുവീണു. പതിവ് പരിശീലനത്തിനിടെയാണ് സംഭവം. അതേസമയം വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. അപകടമുണ്ടാക്കാന്‍ ഇടയായ കാരണം കണ്ടെത്താന്‍ അന്വേഷണ കോടതി ഉത്തരവിട്ടിട്ടു.
‘ഐഎഎഫിന്റെ ഒരു മിറാഷ് 2000 വിമാനം ഇന്ന് പതിവ് പരിശീലനത്തിനിടെ ശിവപുരി (ഗ്വാളിയോര്‍) ന് സമീപം തകര്‍ന്നു, സിസ്റ്റം തകരാറിനെ തുടര്‍ന്ന് രണ്ട് പൈലറ്റുമാരും സുരക്ഷിതമായി പുറത്തിറങ്ങി. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ ഐഎഎഫ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്,’ ഇന്ത്യന്‍ എയര്‍ഫോഴ്സ് എക്സിലെ ഒരു പോസ്റ്റില്‍ കുറിച്ചു.
2024 നവംബറില്‍, ഒരു മിഗ് -29 യുദ്ധവിമാനം ഉത്തര്‍പ്രദേശിലെ ആഗ്രയ്ക്ക് സമീപമുള്ള ഒരു മൈതാനത്ത് പതിവ് പരിശീലനത്തിനിടെ സാങ്കേതിക തകരാര്‍ മൂലം തകര്‍ന്നുവീണിരുന്നു. അപകടസമയത്ത് പൈലറ്റ് സ്വയം രക്ഷപ്പെട്ടു.
പഞ്ചാബിലെ ആദംപൂരില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം അഭ്യാസത്തിനായി ആഗ്രയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.


