മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലെ വെടിക്കോപ്പു നിര്‍മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഏഴു പേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സ്ഫോടനം നടന്നത്.
സ്ഫോടനം സംഭവിച്ചതിനെ തുടര്‍ന്ന് യൂനിറ്റിന്റെ മേല്‍ക്കൂര നശിച്ചതായും മുതിര്‍ന്ന ജില്ല ഉദ്യോഗസ്ഥന് അറിയിച്ചു. അതേസമയം അപകടസ്ഥലത്ത് ആളുകള്‍ക്കുവേണ്ടിയുള്ള തെരച്ചിലും രക്ഷാപ്രവര്‍ത്തനവും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഗ്നിശമന സേനയും പൊലീസും പ്രാദേശിക ദുരന്തനിവാരണ സേനയും അപകടസ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും വിവരം.
Comments


