2026ല്‍ തമിഴ്നാട്ടില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2026ല്‍ തമിഴ്നാട്ടില്‍ ബംഗാളിലും ബിജെപി ഭരണം ഉറപ്പാക്കുമെന്നും അഴിമതിക്കാരായ ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കാന്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും അമിത് ഷാ മധുരയില്‍ പറഞ്ഞു.
ഡിഎംകെ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ 10 ശതമാനംപോലും യാഥാര്‍ഥ്യമാക്കിയില്ല. വ്യാജ മദ്യദുരന്തള് മൂലമുള്ള മരണങ്ങള് മുതല്‍ ‘ടാസ്മാക്കി’യിലെ 39,000 കോടിയുടെ അഴിമതിവരെ ഡിഎംകെ പൂര്‍ണമായും പരാജയപ്പെട്ട സര്‍ക്കാരാണ്. കേന്ദ്ര ഫണ്ടുകള്‍ സ്റ്റാലിന് സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുന്നു- അമിത് ഷാ ആരോപിച്ചു.
അതേസമയം, അമിത് ഷാക്ക് മറുപടിയുമായി ഡിഎംകെ രംഗത്തെത്തി. യുഎസില്‍ ഭരണംപിടിക്കാന്‍ ബിജെപിക്ക് നേരിയസാധ്യതയുണ്ടാകുമെങ്കിലും തമിഴ്നാട്ടില്‍ അത് നടക്കില്ലെന്ന് പാര്‍ട്ടി വക്താവ് ഡോ. സെയ്ദ് ഹഫീസുല്ല പറഞ്ഞു. എന്നാല്‍, 39000 കോടി രൂപയുടെ ബിജെപിയുടെ അഴിമിത ആരോപണത്തില്‍, ബിജെപി സാങ്കല്‍പ്പിക ലോകത്താണ് ജീവിക്കുന്നത് എന്നായിരുന്നു ഡിഎംകെയുടെ മറുപടി.


