നിരവധി അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കി അമേരിക്ക. വിദ്യാര്‍ത്ഥികളുടെ വിസ വലിയ തോതില്‍ റദ്ദാക്കി തുടങ്ങിയതായാണ് റിപ്പോട്ടുകള്‍. പലരുടെയും വിസ സ്റ്റാറ്റസ് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മന്റ് മാറ്റുകയും ചെയ്തിട്ടുണ്ട്. എഫ്-1, ജെ-1 വിസകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.
600ലധികം വിദ്യാര്‍ത്ഥികളുടെ വിസ ഇതിനോടകം റദ്ദാക്കിയിരിക്കുകയും, ഏകദേശം 210 കോളജുകളും യുണിവേഴ്സിറ്റികളിലും പഠിക്കുന്ന വിദ്യാര്‍ഥികളുടെ വിസകളില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥി പ്രക്ഷോഭങ്ങളിലും ചെറിയ കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടവര്‍ക്കും വിസ നഷ്ടമായിരിക്കുന്നത്.
ഇസ്രാഈലിന്റെ വംശഹത്യക്കെതിരെ പ്രതിഷേധിച്ചവരും ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുന്നവരും ഉള്‍പ്പെടെയുള്ള സന്ദര്‍ശകരുടെ വിസകള്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് റദ്ദാക്കുകയാണെന്ന് കഴിഞ്ഞ മാസം സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞിരുന്നു. എന്നാല്‍ പല വിദ്യാര്‍ത്ഥികളും പറയുന്നത് തങ്ങള്‍ ആ വിഭാഗങ്ങളില്‍ പെടില്ല എന്നാണ്. പല സംസ്ഥാനങ്ങളിലും വിദ്യാര്‍ത്ഥികള്‍ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്, തങ്ങള്‍ക്ക് അര്‍ഹമായ നടപടിക്രമങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്നാണ് വാദം


