ഈ മാസം പത്തൊമ്പത് പേർക്ക് ബാധിക്കപ്പെട്ടതിൽ 7 പേർ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗം ബാധിക്കപ്പെട്ടവരിൽ 2 പേർക്ക് രോഗം ഭേദമായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടുതൽ രോഗികൾ കോഴിക്കോടും തിരുവനന്തപുരത്തും. രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
97 ശതമാനമാണ് രോഗത്തിന്റെ മരണനിരക്ക്. രോഗം മനുഷ്യരിൽ നിന്ന് നേരിട്ട് പകരില്ല. മലിനമായ കുളങ്ങൾ , പായൽ നിറഞ്ഞതും കെട്ടിക്കിടക്കുന്നതുമായ ജലാശയങ്ങൾ, വൃത്തിയാക്കാതെ ജലസംഭരണികൾ എന്നിവയിൽ ഈ അമീബ കാണപ്പെടുന്നു. തീവ്രമായ പണി ഓക്കാനം ഛർദി എന്നീ ലക്ഷണങ്ങളിൽ തുടങ്ങി രോഗം ഗുരുതരമായാൽ അപസ്മാരം , ബോധക്ഷയം, ഓർമക്കുറവ് എന്നിവ കാണപ്പെടുന്നു.
Comments


