വയനാട്: പുല്‍പ്പള്ളിയിലെ അമരക്കുനിയില്‍ ജനവാസ മേഖലയെ ഭീതിയിലാക്കയിരുന്ന കടുവയെ കുരുക്കി. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് കടുവയെ കൂട്ടിലാക്കിയത്.
ഊട്ടിക്കവലയ്ക്ക് സമീപത്ത് കടുവയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി വൈകിയും കടുവയ്ക്കായി വനംവകുപ്പ് തിരച്ചില്‍ തുടര്‍ന്നിരുന്നു. ദൗത്യത്തിന്റെ ഭാഗമായി തെര്‍മല്‍ ഡ്രോണ്‍ പറത്തി കടുവയെ നിരീക്ഷിച്ചിരുന്നു. കടുവയെ മയക്കുവെടി വെയ്ക്കാന്‍ സജ്ജമായി വിദഗ്ദ സംഘവും പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. കഴിഞ്ഞദിവസം പ്രദേശത്തെ മറ്റൊരു ആടിനെ കൂടി കടുവ ആക്രമിച്ചു കൊന്നിരുന്നു. മേഖലയില്‍ നാലു കൂടും ക്യാമറകളും സ്ഥാപിച്ചിട്ടും കടുവയെ പിടികൂടാനായിരുന്നില്ല.
Comments


