താമരശ്ശേരിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന് എംജെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂര്‍വവിദ്യാര്‍ത്ഥികള്‍ വീട് വെച്ച് നല്‍കും. വീടിന്റെ പണി പൂര്‍ത്തിയാക്കാന്‍ പുര്‍വ വിദ്യാര്‍ത്ഥികള്‍ പണം നല്‍കും. പിതാവ് ഇഖ്ബാലിനെ വീട്ടിലെത്തി വിവരം അറിയിച്ചു. ഇന്നു ചേര്‍ന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി യോഗത്തിലായിരുന്നു തീരുമാനം. ഷഹബാസിന്റെ ആഗ്രഹമായിരുന്നു വീടിന്റെ പണി പൂര്‍ത്തിയാക്കുക എന്നത്.
അതേസമയം മുഹമ്മദ് ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ആക്രമണത്തിന് മുമ്പ് ഇന്‍സ്റ്റഗ്രാം വഴി പ്രതികള്‍ കൊലവിളി നടത്തിയതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. നേരിട്ട് കണ്ടാല്‍ കൊല്ലുമെന്നും നഞ്ചക് ഉപയോഗിച്ച് മര്‍ദിക്കുമെന്നും പ്രതികളായ വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തിരുന്നു. വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അബദ്ധത്തില്‍ അടിയേറ്റാണ് മുഹമ്മദ് ഷഹബാസ് മരിച്ചതെന്ന വാദം ഇനി നിലനില്‍ക്കില്ല.
മുഹമ്മദ് ഷഹബാസിന്റെ സുഹൃത്തുക്കളും പ്രതികളായ വിദ്യാര്‍ത്ഥികളും മുമ്പും പരസ്പരം ഏറ്റുമുട്ടാന്‍ വെല്ലുവിളിച്ചു. ഇതിനിടയിലാണ് മുഹമ്മദ് ഷഹബാസിനെ നേരിട്ട് കണ്ടാല്‍ കൊലപ്പെടുത്തുമെന്നും നഞ്ചക്ക് ഉപയോഗിച്ച് മര്‍ദ്ദിക്കും എന്നും പ്രതികള്‍ കൊലവിളി നടത്തിയത്. പ്രതികളായ ആറ് വിദ്യാര്‍ഥികളും വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമിലാണ് ഉള്ളത്.


