മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പി വി അന്‍വര്‍. അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ പോറ്റുമകനാണെന്നും അജിത് കുമാര്‍ പക്കാ ക്രിമിനലാണെന്നും പി വി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൊള്ളസംഘം പ്രവര്‍ത്തിക്കുന്നുവെന്നും പി വി അന്‍വര്‍ ആരോപിച്ചു.
അജിത് കുമാറിനെതിരെ നേരത്തെ നടപടി വേണമായിരുന്നെന്ന് പിണറയി വിജയന് മുഖ്യമന്ത്രിയായി ഇരിക്കുന്നിടത്തോളം അജിത്കുമാര്‍ സുരക്ഷിതനാണെന്നും പി വി അന്‍വര്‍ കുറ്റപ്പെടുത്തി.
അജിത് കുമാര്‍ പൊലീസ് വേഷം ധെരിക്കുന്നത് പൊലീസ് സേനയ്ക്ക് അപമാനമാണെന്നും വേലി തന്നെ വിളവ് തിന്നുന്ന കാലമാണിതെന്നും പി വി അന്‍വര്‍ പറഞ്ഞു. അതേസമയം നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.
പി വിജയനെതിരെ വ്യാജ മൊഴി കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി അറിയിച്ചിരുന്നു. ഇതിലാണ് പി വി അന്‍വറിന്റെ പ്രതികരണം.


