കുവൈത്ത് -ഗോവ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എയര്‍ ഇന്ത്യ. മെയ് മാസത്തില്‍ ആരംഭിച്ച സര്‍വീസാണ് ഈ മാസം 31 ന് അവസാനിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഗോവയില്‍ നിന്നുള്ള നിരവധി ആളുകളാണ് കുവൈത്തില്‍ ജോലി ചെയ്യുന്നത്. അവര്‍ക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാകും. ആ യാത്രക്കാര്‍ ഇനി മുതല്‍ മറ്റു വിമാനങ്ങളെ ആശ്രയിക്കേണ്ടി വരും.
നേരിട്ടുള്ള സര്‍വീസ്, ചെലവ് കുറവ് എന്നിങ്ങനെ നിരവധി കാരണങ്ങളാണ് കുവൈത്ത് -ഗോവ സെക്ടറില്‍ യാത്ര ചെയ്യുന്നവര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് തെരഞ്ഞെടുക്കാന്‍ കാരണം. എന്നാല്‍ ഇനി പ്രവാസികള്‍ കൂടുതല്‍ പണം മുടക്കി മറ്റ് വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടി വരും.
സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ഇന്ത്യയും കുവൈത്തും തമ്മില്‍ പുതിയ വ്യോമയാന കരാര്‍ ഒപ്പു വെച്ചതോടെ മറ്റു കമ്പനികള്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ നടപടികള്‍ ആരംഭിക്കുമ്പോഴാണ് എയര്‍ ഇന്ത്യയുടെ ഈ നീക്കം. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു ഗോവ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്ത് നല്കി.


