അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് സ്വന്തം സ്ഥലമായ പത്തനംതിട്ടയിലേക്ക് കൊണ്ടുപോകും. രാവിലെ 10 മണി മുതല്‍ പുല്ലാട്ട് ശ്രീ വിവേകാനന്ദ ഹൈസ്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. വൈകുന്നേരം നാലുമണിക്ക് പുല്ലാട്ടുള്ള വീട്ടില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.
കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം തിരിച്ചറിയുന്നതിനായി രഞ്ജിതയുടെ അമ്മയുടെ ഡിഎന്‍എ സാമ്പിള്‍ അഹമ്മദാബാദിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
അതേസമയം വിമാനാപകടത്തില്‍ മരിച്ച 259 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞു. ഡിഎന്‍എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്.
Comments


