രഞ്ജി ട്രോഫിയില്‍ കേരളം സെമി ഫൈനലില്‍. ജമ്മു കശ്മീരിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കേരളത്തിന് സെമി സമ്മാനിച്ചത്. ഇതോടെ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം കേരളം രഞ്ജി ട്രോഫിയുടെ സെമിയില്‍ പ്രവേശിച്ചു. സെമിയില്‍ ഗുജറാത്താണ് കേരളത്തിന്റെ എതിരാളികള്‍. രണ്ടാം സെമിയില്‍ മുംബൈയും വിദര്‍ഭയും ഏറ്റുമുട്ടും.
രണ്ട് ഇന്നിങ്സുകളിലും സല്മാന് നിസാര്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് കേരളത്തിന് തുണയായത്. സല്മാന് നിസാറാണ് മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചും. ക്വാര്‍ട്ടറില്‍ ജമ്മുവിനെതിരേ സമനിലയായതോടെയാണ് ഒന്നാമിന്നിങ്സില്‍ ഒരു റണ്‍സിന്റെ ലീഡെടുത്ത കേരളം സെമിയിലേക്ക് മുന്നേറിയത്. സ്കോര്‍- ജമ്മു കശ്മീര്‍ – 280, 399/9 ഡിക്ലയര്‍, കേരളം – 281, 295/6. നേരത്തേ രണ്ടാം ഇന്നിങ്സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സിന് ജമ്മു കശ്മീര്‍ രണ്ടാമിന്നിങ്സ് ഡിക്ലയര്‍ ചെയ്തതോടെയാണ് കേരളത്തിന്റെ വിജയലക്ഷ്യം 399 ആയി മാറിയത്.


