നടിയുടെ പരാതിയില്‍ രാഹുല്‍ ഈശ്വറിനോട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ കോടതി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയതെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയതെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനാണ് സിംഗിള്‍ ബെഞ്ച് രാഹുല്‍ ഈശ്വറിനെ അറിയിച്ചിരിക്കുന്നത്.
അതേസമയം ഹാജരാകുമ്പോള്‍ തന്നെ ജാമ്യം ലഭിക്കുന്നതുകൊണ്ടുതന്നെ മുന്‍കൂര്‍ ജാമ്യം ആവശ്യമില്ലെന്നും കോടതി അറിയിച്ചു. രാഹുല്‍ ഈശ്വറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി.
Comments


