കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നീളുന്നതില്‍ റിപ്പോര്‍ട്ട് തേടി. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാര്‍ ആണ് റിപ്പോര്‍ട്ട് തേടിയത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. നേരത്തെ ഈ വിഷയത്തില്‍ ഹൈക്കോടതിയില്‍ ഒരു പരാതി നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ വിചാരണ നീണ്ടുപോവുകയാണെന്നായിരുന്നു പരാതിയിലെ ആക്ഷേപം.
ഈ പരാതിയിലാണ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയത്.
Comments


