പാലക്കാട് പുലാപറ്റയില്‍ വ്യവസായിയുടെ വീടിന് നേരെ ആസിഡ് ബോംബ് ആക്രമണം. ഉമ്മനഴി സ്വദേശിയായ ഐസക് വര്‍ഗീസിന്റെ വീടിന്റെ നേരെയാണ് ആസിഡ് ബോംബ് ആക്രമണം നടന്നത്. ബിസിനസിലെ വൈര്യാഗം മൂലം മറ്റൊരു വ്യവസായി ക്വട്ടേഷന്‍ നല്‍കിയെന്നാണ് ഐസക് വര്‍ഗീസ് ആരോപിക്കുന്നത്. ഇത്തരത്തിലുള്ള ആക്രമണം മൂന്നാം തവണയാണ് ഉണ്ടാകുന്നതെന്നും ഐസക് പറഞ്ഞു. വീട്ടിലെ ചെടികള്‍ കരിഞ്ഞു നില്ക്കുന്നതു കണ്ടാല്‍ അറിയാം ആസിഡ് ബോംബാണ് എറിഞ്ഞതെന്നും ആസിഡ് വീണ് ചുമരും മറ്റും കേടുവന്നെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 13നാണ് ആക്രമണം നടന്നത്. ആക്രമണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. വ്യവസായിയുടെ പരാതിയില്‍ കോങ്ങോട് പൊലീസ് അന്വേഷണം തുടരുന്നു.
Comments


