എറണാകുളം ജില്ല ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണ് അപകടം. ജില്ലാ ആശുപത്രിയിലെ ഗൈനക് വാര്‍ഡിലാണ് കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണത്. സംഭവത്തില്‍ ആളപായമില്ല.
ജില്ലാശുപത്രിയിലെ പഴയ കെട്ടിടത്തിലാണ് അപകടമുണ്ടായത്. അപകടസമയത്ത് ദിവസങ്ങള്‍ പ്രായമുള്ള എട്ട് കുട്ടികളും അവരുടെ കുടുംബങ്ങളും ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കോണ്‍ക്രീറ്റ് കഷ്ണം താഴേക്ക് വീഴുകയായിരുന്നു. വീണ സ്ഥലത്ത് ആളുകളുണ്ടായില്ലെങ്കിലും സമീപമുള്ള ബെഡുകളില്‍ ആളുകളുണ്ടായിരുന്നു. പരിഭ്രാന്തരായ ആളുകളെ ഉടന്‍ തന്നെ അപകട സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. കെട്ടിടത്തിന്റെ കലാപഴക്കമാണ് അപകടകാരണമെന്നാണ് നിഗമനം.
Comments


