ആലപ്പുഴ മാവേലിക്കര കീച്ചേരി കടവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാന്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. അച്ചന്‍കോവിലാറ്റില്‍ കാണാതായ രണ്ട് തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. ത്രിക്കുന്നപ്പുഴ സ്വദേശി ബിനു കല്ലുമല, രാഘവ് കാര്‍ത്തിക് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഏഴ് തൊഴിലാളികളായിരുന്നു പാല നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. വാര്‍ക്കുന്നതിനിടെയാണ് അപകടം.
അച്ചന്‍കോവിലാറിന് കുറുകെ ചെന്നിത്തല ചെട്ടികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ തട്ടാണ് തകര്‍ന്ന് നദിയില്‍ വീണത്.
ഉച്ചയോടെയാണ് സംഭവം. അപകടം ഉണ്ടായ സ്ഥലത്തു നിന്നും 50 മീറ്റര്‍ അകലെയായാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്.
Comments


