മലപ്പുറം തിരൂരില്‍ വാക്ക് തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. തിരൂര്‍ കാട്ടിലപ്പള്ളി സ്വദേശി തുഫൈല്‍ (26) ആണ് മരിച്ചത്. വാഹനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നാലുപേരടങ്ങുന്ന സംഘവുമായുള്ള തര്‍ക്കത്തിനിടെ ഒരാള്‍ യുവാവിന്റെ വയറിന് കുത്തുകയായിരുന്നു. കുത്തേറ്റ ഉടന്‍ തുഫൈലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ തിരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Comments


