എറണാകുളത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു. കാക്കനാട് അത്താണി സ്വദേശി നൗഷാദ് ഉമ്മര്‍ (44) ആണ് മരിച്ചത്. വീടിനോട് ചേര്‍ന്ന് കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ചെളി നീക്കം ചെയ്യുമ്പോള്‍ നൗഷാദിന് ഷോക്കേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കാക്കനാട് ഓട്ടോ തൊഴിലാളിയും ഫുട്ബോള്‍ പരിശീലകനുമാണ് നൗഷാദ്.
Comments


