കായംകുളത്ത് ദേശീയപാതയിലെ ഓടക്ക് എടുത്ത കുഴിയില്‍ വീണ് യുവാവ് മരിച്ചു. നൂറനാട് സ്വദേശി ആരോമലാണ് (27) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് കെപിഎസി ജംഗ്ഷന് സമീപം ദേശീയപാതയിലെ ഓടക്ക് എടുത്ത കുഴിയില്‍ വിണ് യുവാവ് മരിച്ചത്. ആരോമലും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ബൈക്ക് കുഴിയിലേക്ക് മറിയുകയായിരുന്നു. കായംകുളം താലൂക്ക് ആശുപത്രിയില്‍ നിന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെയാണ് മരിച്ചത്.
Comments


