താമരശ്ശേരിയില്‍ ആദിവാസി യുവാവിനെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ നാട്ടുകാരാണ് താമരശ്ശേരിക്ക് സമീപം ചമല്‍ കാരപ്പറ്റ-വള്ളുവോര്‍ക്കുന്ന് റോഡിരികിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കോടഞ്ചേരി തെയ്യപ്പാറ പൂണ്ടയില്‍ ഗോപാലനാണ് മരിച്ചത്.
മരിച്ച ഗോപാലന് കാരപ്പറ്റ മാളശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം കൂടാന്‍ എത്തിയതായാണ് സൂചന. ക്ഷേത്രത്തില്‍ തുടികൊട്ടിയിരുന്നത് കണ്ടെതായും നാട്ടുകാര്‍ പറഞ്ഞു. താമരശ്ശേരി പോലീസ് സംഭവ സ്ഥലത്തെത്തി. ആര്‍ടിഒ സ്ഥലത്തെത്തിയ ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റും.
Comments


