പത്തനംതിട്ടയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ നിന്ന് വിനോദയാത്ര പോയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. കടമ്പനാട് കല്ലുകുഴിയില്ഡ വെച്ച് ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ഒരുവശത്തേക്ക് മറിയുകയായിരുന്നു.
സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരു കുഞ്ഞ് അടക്കം 49 യാത്രക്കാ ബസില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.
Comments


